സന്നിധാനത്ത് ഇന്ന് തന്ത്രി ബ്രഹ്മശ്രീ. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സഹസ്രകലശ പൂജ & എഴുന്നള്ളത്ത്
Press Release Travancore Devaswom Board ( 16-06-2024)
ശബരിമലയിൽ ഇന്ന് അനുഭവപ്പെട്ട തിരക്ക്.
Press Release Travancore Devaswom Board ( 16-06-2024)
തന്ത്രി ബ്രഹ്മശ്രീ. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പടിപൂജ.
Press Release Travancore Devaswom Board ( 14-06-2024
മിഥുന മാസ പൂജകൾക്കായി ശബരിമല നട തന്ത്രി ബ്രഹ്മശ്രീ. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി തുറക്കുന്നു
Press Release Travancore Devaswom Board (19-05-2024)
സന്നിധാനത്ത് ഇന്ന് തന്ത്രി ബ്രഹ്മശ്രീ. കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സഹസ്രകലശ എഴുന്നള്ളത്ത്.
Press Release Travancore Devaswom Board (16-05-2024)
ശബരിഗിരീശ്വരന് സമർപ്പണമായി പാണ്ടിമേളം അവതരിപ്പിച്ചു..
മധ്യകേരളത്തിലെ പ്രശസ്ത മേള പ്രമാണി മുത്തലോപുരം രജീഷ് മാരാരുടെ നേതൃത്വത്തിൽ ആണ് മേളം നടന്നത്..50ഓളം കലാകാരന്മാർ പങ്കെടുത്ത മേളത്തിൽ ഉരുട്ട് ചെണ്ടയിൽ മുത്തലോപുരം രജീഷ് മാരാർ,കൊടുങ്ങൂർ രാകേഷ്,പെരുമ്പിള്ളി ശ്രീരാഗ് തുടങ്ങിയവരും,
വലന്തലയിൽ കല്ലേറ്റുoകര ഹരിശങ്കർ,പെരുമ്പളം രെങ്കു, തൃക്കാക്കര ധനയനും
കുറുംകുഴലിൽ മാഞ്ഞൂർ രാഹുൽ,കൂത്താട്ടുകുളം നിഖിലും,
ഇലത്താളത്തിൽ തൊടുപുഴ ഉണ്ണിക്കുട്ടൻ,തൃക്കാക്കര വൈശാഖ്,ആയാംകുടി ജിഷ്ണുവും,
കൊമ്പിൽ തൊടുപുഴ രാജീവ്,കീഴില്ലം ഗോപു എന്നിവരും നേതൃത്വം നൽകി
Press Release Travancore Devaswom Board (15-05-2024)
ശബരിമലയിൽ ഇന്ന് നടന്ന കളഭാഭിഷേക എഴുന്നള്ളത്ത്.
Press Release Travancore Devaswom Board (14-05-2024)
ഇടവ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു.ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി തെളിച്ചതോടെ ഇരുമുടി കെട്ടുമായി അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴ്തു.മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തർക്ക് മഞ്ഞൾപ്പൊടി പ്രസാദം വിതരണം ചെയ്തു
Press Release Travancore Devaswom Board (18-04-2024)
ശബരിമലയിൽ നടന്ന സഹസ്ര കലശപൂജയും എഴുന്നള്ളത്തും
Press Release Travancore Devaswom Board (14-04-2024)
മേടമാസപ്പുലരിയിൽ ശബരിമലയിൽ വിഷുക്കണി ദർശനസായൂജ്യമടഞ്ഞ് അയ്യപ്പഭക്തർ.
മേട പുലരിയിൽ 4 മണിക്കാണ് വിഷുക്കണി ദർശനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നത്. 4 മണി മുതൽ 7 മണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നു. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കായിരുന്നു വിഷുക്കണി ദർശനത്തിനായി അനുഭവപ്പെട്ടത്.തന്ത്രി കണ്ഠര് മഹേഷ് മോഹനരും ക്ഷേത്ര മേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരിയും അയ്യപ്പഭക്തർക്ക് വിഷു കൈനീട്ടവും വിതരണം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ.അജികുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, ദേവസ്വം ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ,ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ് എന്നിവർ വിഷുദിനത്തിൽ ശബരിമലയിൽ ദർശനത്തിനായി എത്തിയിരുന്നു.
Press Release Travancore Devaswom Board (11-04-2024)
ശ്രീ ധർമ്മശാസ്താ തിരുനട തുറന്നപ്പോൾ ദർശനത്തിനെത്തിയ അയ്യപ്പ ഭക്തരുടെതിരക്ക് . ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളത്ത്..
Press Release Travancore Devaswom Board (10-04-2024)
മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു.ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി തെളിച്ചതോടെ ഇരുമുടി കെട്ടുമായി അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴ്തു.മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തർക്ക് മഞ്ഞൾപ്പൊടി പ്രസാദം വിതരണം ചെയ്തു.നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല. 11 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. 11 -ാം തീയതി മുതൽ നെയ്യഭിഷേകം ഉണ്ടായിരിക്കും.മേടം ഒന്നായ ഏപ്രിൽ 14 ന് പുലർച്ചെ 3 മണിക്ക് തിരുനട തുറക്കും. തുടർന്ന് വിഷുക്കണി ദർശനവും കൈനീട്ടം നൽകലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18 ന് തിരുനട അടയ്ക്കും.
Press Release Travancore Devaswom Board (25-03-2024)
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി – ഉത്രം മഹോൽസവത്തിൻ്റെ പരിസമാപ്തി കുറിച്ച് പമ്പാ നദിയിൽ നടന്ന അയ്യപ്പ സ്വാമിയുടെ തിരു ആറാട്ട് ….
Press Release Travancore Devaswom Board (24-03-2024)
ശബരിമല അയ്യപ്പ സന്നിധിയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പടിപൂജ….. കളഭകലശമെഴുന്നെള്ളത്ത്. .
Press Release Travancore Devaswom Board (22-03-2024)
ശബരിമല ഉത്സവത്തിൻ്റെ ഭാഗമായി തന്ത്രി ബ്രഹ്മശ്രീ. കണ്ഠര് മഹേഷ് മോഹനരുവിൻ്റെ കാർമികത്വത്തിൽ ക്ഷേത്ര പാലകന് ഹവിസ്സ് തൂവുന്നു.,2, ഉത്സവത്തോടനുബന്ധിച്ച് ആനപ്പുറത്ത് നടന്ന വിളക്കിനെഴുന്നള്ളത്ത്.
Press Release Travancore Devaswom Board (20-03-2024)
ശബരിമല ഉത്സവത്തിൻ്റ ഭാഗമായി നടന്ന നക്രത്തിന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. കണ്ഠരര് മഹേഷ് മോഹനരു ഹവിസ്സ് തൂകുന്നു.
Press Release Travancore Devaswom Board (19-03-2024)
സന്നിധാനത്ത് ഉത്സവബലിയുടെ ഭാഗമായി സോപാനത്ത് തന്ത്രി ബ്രഹ്മശ്രീ. കണ്ഠര് മഹേഷ് മോഹനരു ഹവിസ്സ് തൂവുന്നു.
Press Release Travancore Devaswom Board (18-03-2024)
സന്നിധാനത്ത് ഉത്സവബലിയുടെ ഭാഗമായി സോപാനത്ത് തന്ത്രി ബ്രഹ്മശ്രീ. കണ്ഠര് മഹേഷ് മോഹനരു ഹവിസ്സ് തൂവുന്നു.
സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ശ്രീമതി കലൈമാമണി ഗോപികാ വർമ്മ അവതരിപ്പിച്ച മോഹിനിയാട്ടം.
Press Release Travancore Devaswom Board (17-03-2024)
ശബരിമലയിൽ ഉത്സവത്തോടനുബന്ധിച്ചു ത്രിവേദ മുറജപം തുടങ്ങി.
സന്നിധാനത്ത് തിരുഃ ഉത്സവത്തിൻ്റെ ഭാഗമായി മൂന്നു വേദങ്ങളുടെയും മുറജപം തുടങ്ങി. സാമവേദ പണ്ഡിതനും മുൻ ഗുരുവായൂർ മേൽശാന്തിയുമായ ഡോ.തോട്ടം ശിവകുമാർ നമ്പൂതിരി സാമവേദവും, ബ്രഹ്മശ്രീ:കടല്ലൂർ ശ്രീ ദാസ് നമ്പൂതിരി യജുർവ്വേദവും, ബ്രഹ്മശ്രീ: മൂത്തേടം നാരായണൻ നമ്പൂതിരി ഋഗ്വേദവും മൂന്നു ദിവസങ്ങളിലായി മുറജപം നടത്തും. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ഈ വിശിഷ്ട്ടമായ ചടങ്ങ് മേൽശാന്തി ബ്രഹ്മശ്രീ:പി.എൻ.മഹേഷ് നമ്പൂതിരിയുടെ സമർപ്പണം ആയിട്ടാണ് നടത്തപ്പെടുന്നത്.
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി – ഉത്രം ഉൽസവത്തിൻ്റെ രണ്ടാം ഉത്സവ ദിനത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഉൽസവബലി ദർശനം…
Press Release Travancore Devaswom Board (16-03-2024)
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോൽസവത്തിന് കൊടിയേറി.
രാവിലെ 8.20 നും 9 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് കൊടിയേറ്റ് നടത്തിയത്. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി, മനുനമ്പൂതിരി എന്നിവർ സഹകർമ്മികളായിരുന്നു. കൊടിയേറ്റിനോടനുബന്ധിച്ച് പുലർച്ചെ 4 മണിക്കാണ് ഇന്ന് ക്ഷേത്ര തിരുനട തുറന്നത്. തുടർന്ന് പതിവ് അഭിഷേകവും ഗണപതി ഹോമവും നെയ്യഭിഷേകവും പൂജകളും നടന്നു. ശേഷം മണ്ഡപത്തിൽ വച്ച് കൊടിക്കുറയും കയറും പൂജിച്ച് ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോയി പൂജചെയ്തു. പിന്നേട് കൊടിമരത്തിന് മുന്നിലെ പൂജകൾക്ക് ശേഷം കൊടിയേറ്റ് നടത്തി. ഇതോടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉൽസവത്തിനും തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം സെക്രട്ടറി ജി.ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ , അസിസ്റ്റൻ്റ് എക്സികുട്ടീവ് ഓഫീസർ വിനോദ് തുടങ്ങിയവർ കൊടിയേറ്റ് ചടങ്ങിൽ സന്നിഹിതരായിരുന്നു. കൊടിയേറ്റിനു ശേഷം കൊടിമര ചുവട്ടിൽ ദീപാരാധനയും പറയിടൽ ചടങ്ങും നടന്നു. ശബരിമല അയ്യപ്പ സ്വാമിയുടെ തിടമ്പേറ്റുന്ന വെളിനെല്ലൂർ മണികണ്ഠന് ദേവസ്വം പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അയ്യപ്പ രൂപം ആലേഖനം ചെയ്ത ഗോളകം സമ്മാനിച്ചു. മാർച്ച് 24 ന് ആണ് പള്ളിവേട്ട. 25 ന് ഉച്ചക്ക് പമ്പയിൽ ആറാട്ട് നടക്കും.
Press Release Travancore Devaswom Board (15-03-2024)
തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരി കളഭകലശം എഴുന്നെള്ളിക്കുന്നു..,
ശബരിമല അയ്യപ്പ സന്നിധിയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പടിപൂജ……
ബദ്രിനാഥ് ക്ഷേത്രത്തിലെ മേൽശാന്തി ശ്രീ ഈശ്വര പ്രസാദ് നമ്പൂതിരി (റാവൽജി) ശബരിമല സന്നിധാനത്ത് ദർശനം നടത്തിയപ്പോൾ.
Press Release Travancore Devaswom Board (14-03-2024)
ഉത്രം ഉൽസവ കൊടിയേറ്റിനു മുൻപായി
ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ
ക്ഷേത്രത്തിൽ നടന്ന പ്രാസാദ ശുദ്ധി ക്രിയ., മീനമാസം ഒന്നിന് ശബരീശ സന്നിധിയിൽ നടന്ന ലക്ഷാർച്ചന ..
Press Release Travancore Devaswom Board (13-03-2024)
മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു.
വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു..പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി പകർന്നു. തുടർന്ന് അയ്യപ്പഭക്തർ ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴ്തു. നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല. മീനം ഒന്നായ 14 ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും.തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ 7 മണി വരെയും 9 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം നടക്കും.രാവിലെ 7.30 ന് ഉഷപൂജ തുടർന്ന് ഉദയാസ്തമയ പൂജ . 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും. വൈകുന്നേരം 5 മണിക്ക് തിരുനട തുറക്കും. 6.30ന് ദീപാരാധന. 6.45 മുതൽ പടിപൂജ.രാത്രി 10 ന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.
Press Release Travancore Devaswom Board (04-03-2024)
2023-24 ലെ മകരവിളക്ക് മഹോത്സവത്തിൻ്റെ സുഗമമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ എല്ലാ വകുപ്പുകൾക്കും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പമ്പയിൽ നടന്ന ചടങ്ങിൽ ഉപഹാരങ്ങൾ നൽകുന്നു. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, മെമ്പർമാരായ അഡ്വ. എ. അജികുമാർ , കെ.സുന്ദരേശൻ, ദേവസ്വം സെക്ക്രട്ടറി ജി.ബൈജു, ദേവസ്വം വകുപ്പ് സെക്ക്രട്ടറി രാജമാണിക്യം ഐ.എ.എസ്, എം.എൽ.എമാരായ ജിനേഷ് കുമാർ, പ്രമോദ് നാരായണൻ, ദേവസ്വം ചീഫ് എൻജിനിയർ അജിത്ത് കുമാർ , മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
Press Release Travancore Devaswom Board (18-02-2024)
Press Release Travancore Devaswom Board (17-02-2024)
Press Release Travancore Devaswom Board (16-02-2024)
Press Release Travancore Devaswom Board (15-02-2024)
ശബരിമല
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ
ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പടി പൂജ ., .ശബരിമല മാളികപ്പുറത്ത് നാണയങ്ങൾ എണ്ണുന്ന സ്ഥലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് സന്ദർശിക്കുന്നു.
Press Release Travancore Devaswom Board (14-02-2024)
ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളത്ത്..
ചലച്ചിത്ര താരം സൈജു കുറുപ്പ്
ശബരീശ ദർശനം നടത്തിയപ്പോൾ —
ആത്മീയാചാര്യൻ ശ്രീ എം
ശബരിമലയിൽ അയ്യപ്പ ദർശനം നടത്തി.
Press Release Travancore Devaswom Board (13-02-2024)
കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു.
വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിച്ചു. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നതോടെ ഭക്തർ പതിനെട്ടു പടികൾ കയറി ദർശനമാരംഭിച്ചു. അയ്യപ്പഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്തു. മാളികപ്പുറം മേൽശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിച്ചു.നട തുറന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടായിരുന്നില്ല.കുംഭം ഒന്നായ 14 ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ 7 മണി വരെയും 9 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം നടക്കും.രാവിലെ 7.30 ന് ഉഷപൂജ തുടർന്ന് ഉദയാസ്തമയ പൂജ . 12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് നട അടയ്ക്കും.
നട തുറന്നിരിക്കുന്ന 14 മുതൽ 18 വരെ എല്ലാ ദിവസവും ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം,കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18 ന് രാത്രി കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കും.
Press Release Travancore Devaswom Board (20-01-2024)
മാളികപ്പുറത്ത് നടന്ന കുരുതി പൂജ
ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവം. ……
ശബരിമലയിലെ ആകെ വരുമാനം 357.47 കോടി രൂപ.
കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർദ്ധനവ്.
ഭക്തരുടെ എണ്ണത്തിൽ 5 ലക്ഷത്തിന്റെ വർധനവ്.
…………………
ഒരു മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനുകൂടി പരസമാപ്തി ആയിരിക്കുകയാണ്. 1199 -ലെ (2023-2024)വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉൽസവം നല്ല രീതിയിൽ നടത്തുവാൻ സാധിച്ചതിൽ എല്ലാപേരോടുമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നന്ദി രേഖപ്പെടുത്തുന്നു. 2023 നവംബർ 16 ന് ആരംഭിച്ച് 2024 ജനുവരി 21 ന് അവസാനിച്ച ഈ ശബരിമല തീർത്ഥാടന കാലയളവിൽ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് അയ്യപ്പ സ്വാമിയുടെ ദർശനപുണ്യം നേടി മലയിറങ്ങിയത്. 50,06412 പേർ ഇക്കുറി ദർശനം നടത്തിയപ്പോൾ കഴിഞ്ഞ തീർത്ഥാടന കാലത്ത് ഇത് 44,16,219 ആയിരുന്നു.
5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മാളികപ്പുറങ്ങളുടെയും കുട്ടികളുടെയും എണ്ണത്തിൽ ഈ മണ്ഡല മകരവിളക്ക് കാലത്ത് വർദ്ധനയുണ്ട്.2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിക്കുന്ന വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. നിലയ്ക്കൽ, പമ്പ എരുമേലി എന്നിവിടങ്ങളിലെ വരുമാനം കൂടി കണക്കാക്കുമ്പോൾ ആകെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.
മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ ശബരിമല തീർത്ഥാടനത്തിനെത്തിച്ചേരുന്ന അയ്യപ്പഭക്തർക്കായുള്ള അടിസ്ഥാന സൗകര്യ ക്രമീകരണങ്ങളും വിപുലമായ മറ്റ് ഒരുക്കങ്ങളും ശബരിമല, പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് നടത്തിയിരുന്നു. ശബരിമല സന്നിധിയിൽ എത്തിച്ചേർന്ന അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം പ്രദാനം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി. ദർശനത്തിനെത്തിയ അയ്യപ്പഭക്തർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ സംസ്ഥാന പൊലീസിനാണ് പ്രത്യേകം നന്ദി രേഖപ്പെടുത്തേണ്ടത്.
ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല മഹോത്സവത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി തുടങ്ങി. തുടർന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങൾ നടത്തി പുരോഗതി വിലയിരുത്തി.എല്ലാ വകുപ്പു മന്ത്രിമാരുടേയും ഉദ്യോഗസ്ഥൻമാരുടേയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു. ലോക്സഭാ ഇലക്ഷൻ ലക്ഷ്യം വെച്ച് ചിലർ വ്യാജപ്രചാരണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീർഥാടനം സുഗമമാക്കാൻ കഴിഞ്ഞുവെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശബരിമലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി. നിലയ്ക്കലും പമ്പയിലും സന്നിധാന പാതകളിലും സന്നിധാനത്തും ശുചി മുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ പ്രത്യേകം ശ്രദ്ധയൂന്നി. ക്ഷേത്രങ്ങളിലെത്തുന്ന വിശ്വാസികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്നത് ഈ സർക്കാരിൻ്റെ നയമാണ്. അതു കൊണ്ട് തന്നെ വരും വർഷങ്ങളിൽ കൂടുതൽ മികച്ച സൗകര്യങ്ങളൊരുക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
മാളികപ്പുറത്ത് കുരുതി പൂജയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ.
Press Release Travancore Devaswom Board (19-01-2024)
മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്
Press Release Travancore Devaswom Board (18-01-2024)
മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിയിലേക്കുള്ള എഴുന്നള്ളത്ത്.
Press Release Travancore Devaswom Board (17-01-2024)
സന്നിധാനത്ത് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി എൽ.മുരുകൻ ദർശനം നടത്തി.
.
തിരുവിതാംകൂർ കവടിയാർ കൊട്ടാരത്തിൽ നിന്നും സന്നിധാനത്ത് ദർശനത്തിനെത്തിയ ഗോപികാവർമ്മയും കുടുംബാങ്ങങ്ങളും.
സന്നിധാനത്ത് ആലങ്ങാട് സംഘത്തിൻ്റെ പന്തീരടി പൂജ ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മഹേഷ് മോഹനരു ഭഗവാന് നിവേദിക്കുന്നു.
Press Release Travancore Devaswom Board (16-01-2024)
ശബരിമലയിൽ അമ്പലപ്പുഴ ആലങ്ങാട്ട് സംഘത്തിൻ്റെ എഴുന്നള്ളത്ത്.
Press Release Travancore Devaswom Board (15-01-2024)
മകരവിളക്കിനോടനുബന്ധിച്ചു നടന്ന തിരുവാഭരണ എഴുന്നള്ളത്ത്.
തിരുവാഭരണ എഴുന്നള്ളത്തും മകരജ്യോതി ദർശനവും
മകരസംക്രമ സമയത്ത് കവടിയാർ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്ന നെയ്യ് അഭിഷേകം ചെയ്യുന്നു.
ഹരിവരാസന പുരസ്‌ക്കാരം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പി.കെ.വീരമണിദാസന് സമർപ്പിച്ചു.
മകരസംക്രമത്തോട് അനുബന്ധിച്ചു സന്നിധാനത്ത് നടന്ന സദ്യ ഉദ്ഘാടനം ചെയ്യുന്നു.
Press Release Travancore Devaswom Board (14-01-2024)
ശബരിമലയിലെ കാഴ്ചകൾ
Press Release Travancore Devaswom Board (13-01-2024)
തിരുവാഭരണ ഘോഷയാത്ര
ശബരിമലയിലെ കാഴ്ചകൾ
Press Release Travancore Devaswom Board (12-01-2024)
ശബരിമലയിലെ കാഴ്ചകൾ
എരുമേലി പേട്ട തുള്ളൽ
Press Release Travancore Devaswom Board (11-01-2024)
ശബരിമലയിലെ കാഴ്ചകൾ
Press Release Travancore Devaswom Board (10-01-2024)
ശബരിമലയിലെ കാഴ്ചകൾ
Press Release Travancore Devaswom Board (09-01-2024)
ശബരിമലയിലെ കാഴ്ചകൾ
Press Release Travancore Devaswom Board (08-01-2024)
ശബരിമലയിലെ കാഴ്ചകൾ
Press Release Travancore Devaswom Board (07-01-2024)
പവിത്രം ശബരിമല സമ്പൂർണ്ണ ശുചീകരണ യഞ്ജം പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ദേവസ്വം ബോർഡ് ജീവനക്കാർക്കൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാറും പങ്കാളിയായപ്പോൾ …..
Press Release Travancore Devaswom Board (06-01-2024)
Press Release Travancore Devaswom Board (05-01-2024)
ശബരീശ സന്നിധിയിൽ ഉഷപൂജയ്ക്ക് ശേഷം മണ്ഡപത്തിൽ നടന്ന ബ്രഹ്മരക്ഷസ്സ് പൂജ.. ക്ഷേത്ര മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി പൂജയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു…..
ശബരിമലയിലെ കാഴ്ചകൾ .
Press Release Travancore Devaswom Board (04-01-2024)
Press Release Travancore Devaswom Board (03-01-2024)
ശബരിമലയിലെ കാഴ്ചകൾ .
*******
Press Release Travancore Devaswom Board (02-01-2024)
ശബരിമല കലിയുഗ വരദ സന്നിധിയിൽ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കളഭകലശപൂജ…….
Press Release Travancore Devaswom Board (01-01-2024)
ശബരിമല കലിയുഗ വരദ സന്നിധിയിൽ ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കളഭകലശപൂജ…….
പുതുവർഷ ദിനത്തിൽ ശബരീശ ദർശനത്തിന് എത്തിച്ചേർന്ന അയ്യപ്പഭക്തരുടെ തിരക്ക് …
Press Release Travancore Devaswom Board (27-12-2023)
ശരണഘോഷങ്ങൾക്ക് നടുവിൽ അയ്യപ്പ സ്വാമിക്ക് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ.
നാഗാലാൻഡ് ഗവർണർ ലാ ഗണേഷ്, സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മിഷണർ സി. എൻ. രാമൻ, ദേവസ്വം വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം, എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ. ജി. ബിജു, കോന്നി എം. എൽ. എ ജനീഷ്‌കുമാർ, എ. ഡി. ജി. പി അജിത്കുമാർ, ചീഫ് എഞ്ചിനീയർ ആർ. അജിത്കുമാർ , തുടങ്ങിയവർ മണ്ഡലപൂജ തൊഴാൻ എത്തിയിരുന്നു..
*********************
Press Release Travancore Devaswom Board (26-12-2023)
ശബരീശന്
തങ്ക അങ്കി ചാർത്തി
ദീപാരാധന…. തങ്ക അങ്കിയ്ക്ക്
സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ് … കലിയുഗവരദ ദർശന പുണ്യം നേടി ഭക്തലക്ഷങ്ങൾ
……..
ഭക്തസാഗരത്തിന്റെ നടുവിൽ ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന. മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഇന്ന് (ഡിസംബർ 27) രാവിലെ 10.30 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും.
മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. ഇന്നലെ (ഡിസംബർ 26 ) ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് ശരംകുത്തിയിലെത്തി ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകി.
എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി. ബിജു, അസിസ്റ്റന്റ എക്‌സിക്യൂട്ടീവ് ഓഫീസർ വിനോദ്, പോലീസ് അസിസ്റ്റന്റ് സ്‌പെഷൽ ഓഫീസർ സുരേഷ് ബാബു, വിജിലൻസ് സബ് ഇൻസ്‌പെക്ടർ ബിജു, ദേവസ്വം ബോർഡ് പി.ആർ.ഒ. സുനിൽ അരുമാനൂർ , അസിസ്റ്റന്റ് എഞ്ചീനിയർ. മനോജ്, ഇലക്ട്രിക്കൽ എഞ്ചീനിയർ സന്തോഷ് എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ , ദേവസ്വം കമ്മീഷണർ സി.എൻ . രാമൻ എന്നിവരുടെ നേതൃത്വത്തിൽ തങ്കഅങ്കി ഏറ്റുവാങ്ങി. ദേവസ്വം സ്‌പെഷൽ സെക്രട്ടറി എം.ജി. രാജമാണിക്യം, എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, എ.ഡി.എം. സൂരജ് ഷാജി, സന്നിധാനം സ്‌പെഷൽ ഓഫീസർ കെ.എസ്. സുദർശൻ, ദേവസ്വം ചീഫ് എഞ്ചീനിയർ ആർ. അജിത്ത്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്നു സോപാനത്തിൽ വച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി. 6.41ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി.
ശബരിമല കാഴ്ചകൾ
Press Release Travancore Devaswom Board (24-12-2023)
Press Release Travancore Devaswom Board (23-12-2023)
ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ
തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു
ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിൽനിന്ന് പുറപ്പെട്ടു.
രാവിലെ 7 മണിക്ക് ആണ് തങ്ക അങ്കി ആറൻമുള ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് എടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ , അഡ്വ.എ.അജികുമാർ , ദേവസ്വം സെക്രട്ടറി ജി.ബൈജു , ദേവസ്വം കമ്മീഷണർ സി.എൻ. രാമൻ ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തങ്കയങ്കി ഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പയിൽ എത്തിച്ചേരും അവിടെ വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം 5.30 ന് ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ ദേവസ്വം ബോർഡ് നൽകുന്ന ഔദ്യോഗിക സ്വീകരണത്തിനു ശേഷം 6.15 ന് തങ്ക അങ്കി പേടകം ശബരിമല അയ്യപ്പ സന്നിധിയിൽ എത്തിക്കും. കൊടിമര ചുവട്ടിലും തങ്ക അങ്കിയ്ക്ക് വരവേൽപ്പ് നൽകും.6.30 ന് തങ്കയങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. 27നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. 10.30 നും 11.30 നും മദ്ധ്യേയാണ് മണ്ഡല പൂജ നടക്കുക.27 ന് രാത്രി അടക്കുന്ന ക്ഷേത്ര നട ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് മകരവിളക്ക് ഉൽസവത്തിനായി തുറക്കും
**********************************
Press Release Travancore Devaswom Board (22-12-2023)
ശബരിമല സന്നിധാനത്ത് പോലീസ് അയ്യപ്പന്മാരുടെ കർപ്പൂരാഴി ഘോഷയാത്ര
ചലച്ചിത്രതാരം ജയറാം ശബരിമല സന്നിധാനത്ത് ദർശനം നടത്തിയപ്പോൾ …..
Press Release Travancore Devaswom Board (21-12-2023)
ശബരിമല കാഴ്ചകൾ
Press Release Travancore Devaswom Board (20-12-2023)
ശബരിമല കാഴ്ചകൾ
Press Release Travancore Devaswom Board (19-12-2023)
മണർകാട് സംഘം ശബരിമല അയ്യപ്പന് പണക്കിഴി സമർപ്പിച്ചു
ശബരിമല കാഴ്ചകൾ
ശബരിമല അയ്യപ്പ സന്നിധിയിൽ നടപ്പന്തലിൽ ദർശനത്തിനായി ക്യൂ നിൽക്കുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ ബിസ്ക്കറ്റും ഔഷധ കുടിവെള്ളവും വിതരണം ചെയ്തു .
Press Release Travancore Devaswom Board (18-12-2023)
ശബരിമല കാഴ്ചകൾ
മുൻ മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല MLA ശബരിമലയിൽ ദർശനം നടത്തി
Press Release Travancore Devaswom Board (17-12-2023)
ശബരിമലയിൽ പതിനെട്ടാം പടി കയറിയെത്തുന്ന കുട്ടികൾക്ക് അയ്യപ്പസ്വാമി ദർശനത്തിന് പോകാൻ പ്രത്യേക ഗേറ്റ് ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് ……
……..
ശബരിമലയിലെത്തുന്ന കുട്ടികൾക്ക് സുഗമമായ അയ്യപ്പ സ്വാമി ദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബോർഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം കുട്ടികൾക്ക് അനുഗ്രഹമാകുന്നു. നടപ്പന്തലിലെ ഒൻപതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി , ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം. ദർശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഇന്ന് രാവിലെ മുതൽ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും , രക്ഷിതാക്കൾ , പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാർ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും ദേവസ്വം ബേർഡ് പ്രസിഡൻറ്റ് പി എസ് പ്രശാന്ത് പറഞ്ഞു. പമ്പയിൽ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യു നിൽക്കേണ്ട സാഹചര്യമാണ് ഇതോടെ ഒഴിവാക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന സർക്കാർ നിർദേശം ദേവസ്വം ബോർഡ് കർശനമായി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. നടപന്തലിൽ മാളികപ്പുറങ്ങൾ, ഭിന്നശേഷിക്കാർ , മുതിർന്ന പൗരൻമാർ , എന്നിവർക്ക് പതിനെട്ടാംപടി കയറുന്നതിലേക്ക് പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെയാണ് കുട്ടികൾക്ക് ദർശനത്തിന് പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത് ……,( .കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി.
2. എം പി മാരായ കെ. മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും ശബരിമയിൽ ദർശനം നടത്തി.
Press Release Travancore Devaswom Board (16-12-2023)
ശബരിമലയിലെ വഴിപാട് സാധനങ്ങളുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ദേവസ്വം പ്രസിഡന്റ് പി. എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്തപ്പോൾ
ശബരിമല ക്ഷേത്രത്തിൽ ഭക്തർക്ക് വഴിപാട് നടത്താനായുള്ള ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനത്തിന് ശബരിമല സന്നിധാനത്ത് തുടക്കമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് PS പ്രശാന്ത് യു പി ഐ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നിലവില്‍ വഴിപാടുകൾ നടത്തുന്ന ഭക്തരുടെ കൈയ്യിൽ നിന്ന് രസീത് തുക ക്യാഷ് മാത്രമായി വാങ്ങാനുള്ള സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുതിയ സംവിധാനം വരുന്നതിലൂടെ ഡിജിറ്റല്‍ പെയ്മെന്റുകള്‍ (UPI – Debit/Credit card) എന്നിവയിലൂടെ ഭക്തര്‍ക്ക് പണം ഒടുക്കുവാന്‍ സാധിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ അമ്പലങ്ങളിലും ഈ സംവിധാനം കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്. ഇതോടൊപ്പം ശബരിമലയിലെ ബില്ലിംഗ് കൂടി ഡിജിറ്റൽ ആക്കുന്നുണ്ട്. ആയതിലൂടെ വരുമാനം അക്കൗണ്ടിംഗ് സുഗമമായി നടപ്പിലാക്കുവാന്‍ സാധിക്കും. ICICI ബാങ്കുമായി ചേര്‍ന്നാണ് ഈ സംവിധാനം ഒരുക്കുന്നത്. പൂര്‍ണമായും സൗജന്യമായാണ് ഇത് നടപ്പിലാക്കുന്നത്. സുതാര്യമായ tendering പ്രക്രിയയിലൂടെ തിരഞ്ഞെടുത്താണ് ഇതിനായുള്ള അനുവാദം ICICI ബാങ്കിന് നല്‍കിയത്. ബാങ്കിന്റെ ചീഫ് മാനേജർ അഭിലാഷ് പി.എൻ ചടങ്ങിൽ സംബന്ധിച്ചു.വഴിപാട് കൗണ്ടറുകളുടെ ഡിജിറ്റല്‍വല്ക്കരണമാണ് ICICI ബാങ്കിലൂടെ ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇത് കൂടാതെ പ്രസാദ കൗണ്ടറുകള്‍ തുടങ്ങി മറ്റ് എല്ലാ വരുമാനങ്ങളും ഈ രീതിയില്‍ നടപ്പിലാക്കുന്നതിൽ എത്രയും വേഗം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടപന്തലിൽ അയ്യപ്പഭക്തർക്ക് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് ബിസ്‌ക്കറ്റ് വിതരണം ചെയ്യുന്നു.,
ശബരിമല കാഴ്ചകൾ
Press Release Travancore Devaswom Board (15-12-2023)
ശബരിമല കാഴ്ചകൾ…….
പവിത്രം ശബരിമലയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ… ദേവസ്വം കമ്മിഷണർ
സി. എൻ. രാമൻ, എക്സിക്യൂട്ടീവ് ഓഫീസർ
വി. കൃഷ്ണകുമാർ, ദേവസ്വം ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
ശബരീപീഠത്തിൽ അനുഭവപ്പെട്ട ഭക്തജനതിരക്ക്…….
ശബരിമലയിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള ഔഷധ കുടിവെള്ള വിതരണത്തിൽ വനം വകുപ്പ് ജീവനക്കാരും പങ്കെടുത്തപ്പോൾ……
ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ദേവസ്വം പ്രസിഡന്റ് ഭക്തർക്കായി അന്നദാനം വിളമ്പുന്നു…….
Press Release Travancore Devaswom Board (14-12-2023)
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തർക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും അയ്യപ്പഭക്തർ പതിനെട്ടുപടികൾ കയറുന്ന രീതികളും വിലയിരുത്തിയപ്പോൾ…തിരുവിതാം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗം ജി.സുന്ദരേശൻ, കെ.യു.ജനീഷ് കുമാർ എം എൽ എ, ദേവസ്വം കമ്മീഷണർ സി.എൻ.രാമൻ, ദേവസ്വം (റവന്യു) സെക്രട്ടറി രാജമാണിക്യം ഐഎഎസ്സ് തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു…..
ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ശബരിമല സന്നിധാനത്ത് ചേർന്ന ഉന്നതതല അവലോകന യോഗം….
അയ്യപ്പസ്വാമി ദർശനത്തിനെത്തിച്ചേർന്ന സ്വാമിമാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയുന്ന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ …….
ശബരീശ ദർശനം നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ സി.എൻ.രാമൻ…..
ശബരിമല കാഴ്ചകൾ….
Press Release Travancore Devaswom Board (13-12-2023)
ശരംകുത്തി എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ഭക്തജന തിരക്ക്.
Press Release Travancore Devaswom Board (12-12-2023)
ശബരിമല അയ്യപ്പസന്നിധാനത്ത് എത്തിയ സംസ്ഥാന ദേവസ്വം (റവന്യു) സെക്രട്ടറി രാജമാണിക്യം ഐ.എ എസ് അയ്യപ്പഭക്തർക്കായി ദേവസ്വം അന്നദാനമണ്ഡപത്തിൽ അന്നദാനം വിളമ്പിയപ്പോൾ….
മാളികപ്പുറം ക്ഷേത്രസന്നിധിയിലെ കാഴ്ചകൾ…
മാളികപ്പുറത്ത് ഭണ്ഡാരത്തിൽ കാണിയ്ക്ക വേർ തിരിക്കുന്ന ജീവനക്കാർ…..
Press Release Travancore Devaswom Board (11-12-2023)
Press Release Travancore Devaswom Board (10-12-2023)
ശബരിമലയിൽ ദർശനസമയം നീട്ടി…ഉച്ചശേഷം ഒരു മണിക്കൂർ കൂടി നീട്ടിയാണ് ദർശനസമയം കൂട്ടിയത്..പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും.വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും….. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്..
………
ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം 3 മണി മുതൽ തുറന്നാണ് ദർശനസമയം ദിവസവും ഒരു മണിക്കൂർ വീതം വർദ്ധിപ്പിച്ചത്. ശബരീശദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർദ്ധിപ്പിക്കാൻദേവസ്വം ബോർഡ് തീരുമാനിച്ചത്. ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും നിലപാട്. ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദർശനസമയം വർദ്ധിപ്പിക്കുന്ന കാര്യം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു. തീരുമാനത്തിനു പിന്നാലെ മൂന്നു മണിക്ക് ക്ഷേത്രനട മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി തുറന്ന് ഭക്തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി നൽകുകയായിരുന്നു.ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്തർക്ക് ദർശനത്തിനായി
ലഭിക്കും.ഭക്തരുടെ അഭ്യർത്ഥനയെയും ദേവസ്വം ബോർഡിൻ്റെ ആവശ്യവും അനുഭാവപൂർവ്വം പരിഗണിച്ച് സാഹചര്യത്തിനൊത്ത് തീരുമാനം കൈകൊണ്ട് ദർശനസമയം വർദ്ധിപ്പിച്ചു നൽകിയ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് നന്ദി അറിയിച്ചു.ഭക്തർക്കു വേണ്ടി ദേവസ്വം ബോർഡിനൊപ്പം നിന്ന മേൽശാന്തിമാർക്കും മറ്റ് ശാന്തിക്കാർക്കും ദേവസ്വം ബോർഡ് നന്ദി രേഖപ്പെടുത്തി. ദിവസവും രാത്രി 11 മണിക്ക് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.
Press Release Travancore Devaswom Board (09-12-2023)
Press Release Travancore Devaswom Board (08-12-2023)
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍ താമസിച്ചുവരുന്ന അയ്യപ്പ ഭക്തർ വനവിഭവങ്ങളുമായി സന്നിധാനത്തു എത്തിയപ്പോൾ…
Press Release Travancore Devaswom Board (07-12-2023)
ശബരിമല സന്നിധാനത്ത് വെടിവഴിപാടിൻ്റെ ഭാഗമായി വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്…… മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ്.
……
ശബരിമല അയ്യപ്പസന്നിധാനത്ത് വെടിവഴിപാടിനുള്ള വെടിമരുന്ന് സൂക്ഷിക്കുന്നത് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ പി എസ് പ്രശാന്ത്. ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരം മാറി 100 അടിയോളം താഴ്ച്ചയിലാണ് വെടിമരുന്ന് സൂക്ഷിക്കുന്ന ഗോഡൗണ്‍ സ്ഥിതി ചെയ്യുന്നത്. ഫോറസ്റ്റ് പാട്ടത്തിന് നൽകിയ വനമേഖലയിലാണ് ഗോഡൗൺ. ഫയര്‍ എസ്റ്റിന്‍ഗ്യൂഷര്‍, ഫയര്‍ഹൈഡ്രന്റ്, ഫയര്‍ബക്കറ്റ്സ് തുടങ്ങിയ എല്ലാവിധ സുരക്ഷാ ഉപകരണങ്ങളും ഈ ഗോഡൗണിൻ്റെ മുന്നിൽ സുരക്ഷക്കായി ക്രമീകരിച്ചിട്ടുണ്ട്. ആരും അതിക്രമിച്ച് കയറാതിരിക്കാനും മൃഗങ്ങൾ പ്രവേശിക്കാതിരിക്കാനുമായി വളരെ ഉയരത്തിൽ ഫെന്‍സിങ്ങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.വെടിമരുന്ന് ഗോഡൗണും സ്ഥലവും സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെടിവഴിപാട് ഉള്ളപ്പോൾ എല്ലാം കരാറുകാരൻ ഈ ഗോഡൗണിലാണ് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ വെടിമരുന്ന് സൂക്ഷിച്ചു വരുന്നത്.ഇവിടെ നിന്നും ആവശ്യമുള്ളപ്പോൾ വെടിമരുന്ന്, കതിനകളിൽ നിറക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോകാറാണ് പതിവ്.കഴിഞ്ഞവർഷം വെടിമരുന്ന് ശാലയിൽ ഉണ്ടായ അപകടത്തെ തുടർന്ന് വെടിവഴിപാട് നിറുത്തിവച്ചു.ഈ സാഹചര്യത്തിലാണ് വെടിമരുന്ന് ഗോഡൗണിൽ സൂക്ഷിക്കേണ്ടി വന്നത്.
വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതിനുള്ള ലൈസന്‍സ് ദേവസ്വം എക്സ്‌ക്സിക്യുട്ടിവ് ഓഫീസര്‍ക്കും കരാറുകാരനുമുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന അപകടത്തെ തുടര്‍ന്ന് ബാക്കിയായ വെടിമരുന്ന് ഈ മണ്ഡല-മകരവിളക്ക് സീസണ്‍ സമയത്ത് മാറ്റുന്നത് പ്രായോഗികമല്ലെന്നും, സീസണ്‍ കഴിഞ്ഞ ശേഷമേ വെടിമരുന്ന് മാറ്റുന്നതിനെക്കുറിച്ചൊ നിര്‍വീര്യമാക്കുന്നതിനെപ്പറ്റിയൊ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കികൊണ്ട് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വനം വകുപ്പിന്റെ കീഴില്‍ വരുന്ന സ്ഥലമായതിനാല്‍ ഗോഡൗണ്‍ സദാസമയവും ഫോറസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലാണെന്നും, മറ്റു പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
ശബരിമലയിൽ അയ്യപ്പസ്വാമി ദർശനത്തിനായി എത്തിയ ഭക്തരുടെ തിരക്ക്…..
ശബരിമല സന്നിധാനത്തെ പവിത്രം ശബരിമലയുടെ പുതിയ ഓഫീസിൻ്റെയും ദേവസ്വം ബുക്ക് സ്റ്റോളിൻ്റെയും ഉദ്ഘാടനം ദേവസ്വം പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് നിർവ്വഹിച്ചപ്പോൾ….. സ്പോൺസർമാരായ ടി വി എസ് മോട്ടോഴ്സ് പ്രതിനിധികൾ സമീപം, ശബരീശ സന്നിധിയിൽ മാളികപ്പുറം ക്ഷേത്രത്തിനു സമീപമുള്ള അന്നദാനമണ്ഡപത്തിൽ അയ്യപ്പഭക്തർക്കായി പ്രഭാത ഭക്ഷണം വിളമ്പുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്തും പൊലീസ് സ്പെഷ്യൽ ഓഫീസർ കെ ഇ.ബൈജു ഐ പി എസ്സും… അന്നദാനം സ്പോൺസർ ചെയ്ത റ്റിവിഎസ് മോട്ടോഴ്സ് പ്രതിനിധികളും ഭക്തർക്ക് പ്രഭാത ഭക്ഷണമായ ഉപ്പുമാവും കടലക്കറിയും വിളമ്പി നൽകി….
Press Release Travancore Devaswom Board (02-12-2023)
Press Release Travancore Devaswom Board (01-12-2023)
പ്രശസ്ത ഡ്രം വിദഗ്ദ്ധൻ ശിവമണിയും കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരിയും ഗായകൻ സുധീപ് കുമാറും തകിൽ വാദകൻ രാജാറാമും ചേർന്ന് സന്നിധാനത്തെ സ്റ്റേജിൽ അവതരിപ്പിച്ച ഭക്തിഗാനാമൃതം…….
പ്രശസ്ത ഡ്രം വിദഗ്ദ്ധൻ ശിവമണിയും കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരിയും ഗായകൻ സുധീപ് കുമാറും സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ അയ്യപ്പഭക്തർക്ക് ഭക്ഷണം വിളമ്പുന്നു…
ശബരീശ ദർശനം നടത്തുന്ന ഡ്രം മാന്ത്രികൻ ശിവമണിയും കീബോർഡ് പ്ലെയർ പ്രകാശ് ഉള്ളേരിയും..,ശബരിമല കാഴ്ചകൾ..
Press Release Travancore Devaswom Board (30-11-2023)
ശബരിമലയിലെ ദേവസ്വം മെസ്സിൽ ജീവനക്കാർക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്….
Press Release Travancore Devaswom Board (29-11-2023)
സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ “മണികണ്ഠ ചരിതം” കഥകളി.
ശബരിമല കാഴ്ചകൾ
ശബരിമല അയ്യപ്പഭക്തന്മാർക്കായി ഇടത്താവളം ഒരുക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇടത്താവളത്തിൽ അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും പ്രാഥമികആവശ്യങ്ങൾ നിർവഹിക്കാനുമുള്ള വിപുലമായ സൗകര്യങ്ങൾ….. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്ററും ഇടത്താവളത്തിൽ പ്രവർത്തനസജ്ജം
Press Release Travancore Devaswom Board (28-11-2023)
ശബരിമല കാഴ്ചകൾ..
Press Release Travancore Devaswom Board (27-11-2023)
ഭക്തിയുടെയും ശരണം വിളികളുടെയും നിറവിൽ അയ്യപ്പസ്വാമിക്ക് കാർത്തിക ദീപക്കാഴ്ച്ച.ക്ഷേത്ര ശ്രീകോവിലിന് മുന്നിലായുള്ള മണ്ഡപത്തിൽ ഒരുക്കിയ കാർത്തിക ദീപക്കാഴ്ച തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിളക്ക് തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി, കീഴ്ശാന്തി നാരായണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, പിആർഒ സുനിൽ അരുമാനൂർ, സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എബ്രാതിരി തുടങ്ങിയവർ വിളക്കുകൾ തെളിക്കുകയയിരുന്നു.ബാലകൃഷ്ണൻ എബ്രാതിരിയുടെ നേതൃത്വത്തിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും ചേർന്നാണ് സന്നിധാനത്ത് കാർത്തിക ദീപക്കാഴ്ച ഒരുക്കിയത്.
Press Release Travancore Devaswom Board (26-11-2023)
ശബരിമലയിലെ ചില കാഴ്ചകൾ
Press Release Travancore Devaswom Board (25-11-2023)
ശബരിമലയിലെ ചില കാഴ്ചകൾ
Press Release Travancore Devaswom Board (24-11-2023)
ശബരിമലയിലെ ചില കാഴ്ചകൾ
Press Release Travancore Devaswom Board (23-11-2023)
ശബരിമലയിലെ ചില കാഴ്ചകൾ
Press Release Travancore Devaswom Board (22-11-2023)
ശബരീശ സന്നിധിയിൽ ഉഷപൂജയ്ക്ക് ശേഷം മണ്ഡപത്തിൽ നടന്ന ബ്രഹ്മരക്ഷസ്സ് പൂജ.. ക്ഷേത്ര മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി പൂജയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു…..
മാളികപ്പുറം ക്ഷേത്രസന്നിധിയിൽ മേൽശാന്തി പി.ജി.മുരളി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഭഗവതിസേവ…….
ശബരിമലയിലെ ചില കാഴ്ചകൾ
Press Release Travancore Devaswom Board (21-11-2023)
മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ അയ്യപ്പഭക്തർക്കായി നടത്തുന്ന അന്നദാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് ഭക്തർക്ക് ഭക്ഷണം വിളമ്പി നൽകുന്നു…..
————————————————————————————————————————————–
ശബരിമല അയ്യപ്പസന്നിധിയിൽ ഉച്ചപൂജയ്ക്ക് മുന്നോടിയായി ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പതിനെട്ടാം പടിക്ക് മുകളിൽ ഹവിസ് തൂകുന്നു….. മേൽശാന്തി പി.എൻ.മഹേഷ്, കീഴ്ശാന്തി നാരായണൻ നമ്പൂതിരി എന്നിവർ സമീപം…..
———————————————————————————————————————————-
പവിത്രം ശബരിമല സമ്പൂർണ്ണ ശുചീകര യജ്ഞത്തിൽ പങ്കാളിയായി ദേവസ്വം ബോർഡ് പ്രസിഡൻ്റും ജീവനക്കാരും………
ക്ഷേത്രങ്ങളുടെ പരിശുദ്ധിയും വൃത്തിയും നിലനിർത്തി പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് അംഗം ജി.സുന്ദരേശനും. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
സന്നിധാനത്തെ എല്ലാം പ്രധാനപ്പെട്ട പോയിന്റുകളിലും എത്തിയാണ് അദ്ദേഹം ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പങ്കാളിയാവുകയും ചെയ്തത്. ജൈവ അജൈവ മാലിന്യങ്ങൾ എടുക്കുകയും ട്രാക്ടറിൽ കയറ്റുകയും ചെയ്ത് പ്രസിഡൻ്റ് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയവർക്ക് മാതൃകയായി. അയ്യപ്പൻ്റെ പൂങ്കാവനം പൂർണ്ണമായും മാലിന്യ മുക്തമാക്കുക, ശബരിമലയെ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുക എന്നിവയാണ് ദേവസ്വം ബോർഡ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം. വൃശ്ചികം ഒന്നിന് ശബരിമലയിൽ വിശുദ്ധി ദിനമായി ആചരിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ 9ന് തുടങ്ങി ഒരു മണിക്കൂർ നീളുന്നതാണ് ശുചീകരണ പ്രവർത്തനങ്ങൾ . ദേവസ്വം ഉദ്യോഗസ്ഥരുടെയും മറ്റ് വിവിധ വിഭാഗങ്ങളിലെ ജീവനക്കാരുടെയും ഭക്തരുടെയും പരിശ്രമമാണ് സന്നിധാനത്ത് നടക്കുന്ന പവിത്രം ശബരിമല ശുചീകരണ പദ്ധതി.ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ മിച്ചഭൂമികൾ പൂജയ്ക്കുള്ള തുളസി, അരളി,ജമന്തി തുടങ്ങിയ പൂക്കൾ കൃഷി ചെയ്യാൻ വിനിയോഗിക്കുമെന്നും ദേവസ്വം ബോർഡിന് കീഴിലുള്ള 1257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ, എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് എഞ്ചീനിയർ, പബ്ലിക് റിലേഷൻസ് ഓഫീസർ,ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്ര ജീവനക്കാർ, സ്ട്രക്ചർ സർവീസ് തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിന്റെ ഭാഗമായിരുന്നു.
———————————————————————————————————————————-
Press Release Travancore Devaswom Board (20-11-2023)
ശബരിമലയിലെ ഇന്നത്തെ കാഴ്ചകൾ…
———————————————————————————————————————————-
Press Release Travancore Devaswom Board (19-11-2023)
ശബരിമലയിലെ ഇന്നത്തെ കാഴ്ചകൾ…
———————————————————————————————————————————-
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പവിത്രം ശബരിമല സമ്പൂർണ്ണ ശുചീകരണ യജ്ഞം പദ്ധതിയുടെ ഭാഗമായി ശബരിമലയിൽ നടന്ന ശുചീകരണ പരിപാടിയുടെ കാഴ്ചകൾ….
———————————————————————————————————————————
കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് ശബരിമല ദർശനം നടത്തിയപ്പോൾ….
Press Release Travancore Devaswom Board (18-11-2023)
ശബരിമല കാഴ്ചകൾ
Press Release Travancore Devaswom Board (17-11-2023)
ശബരിമല അയ്യപ്പസന്നിധിയിൽ വിശ്ചികപ്പുലരിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ.മഹേഷ് ‘ശബരിമല ശ്രീകോവിൽ നട തുറന്നപ്പോൾ……….
വിശ്ചികം ഒന്നിന് അയ്യപ്പ തിരുനടയിൽ ഉഷപൂജയ്ക്ക് എത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണനും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്തും ..ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് എന്നിവർ സമീപം…..
കലിയുഗവരദസന്നിധിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ.മഹേഷ് കളഭ കലശം എഴുന്നെള്ളിക്കുന്നു…..
അന്നദാന മണ്ഡപത്തിൽ അയ്യപ്പഭക്തർക്കായി പ്രഭാത ഭക്ഷണം വിളമ്പുന്ന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്തും…..
Press Release Travancore Devaswom Board (16-11-2023)
ശരണം വിളികളുമായി ഒരു മണ്ഡല ഉൽസവ കാലം കൂടി…..മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു… ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ…
2023 ( 1199 ME) ലെ 41 ദിവസം നീണ്ടു നിൽക്കുന്ന ശബരിമല മണ്ഡലകാല ഉൽസവത്തിനായി ഇന്ന് വൈകുന്നേരം 5 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി
കണ്ഠരര് മഹേഷ് മോഹനര് ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ക്ഷേത്ര നട തുറന്ന സമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ്, എ ഡി ജി പി അജിത്ത് കുമാർ എന്നിവർ ദർശനത്തിനായി എത്തിയിരുന്നു. വൈകിട്ട് 6.15 മണിയോടെ പുതിയ ശബരിമല – മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങും നടന്നു.ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറിയെത്തിയ ശബരിമല മേൽശാന്തി മൂവാറ്റുപുഴ പുത്തിലത്ത് മനയിൽ പി.എൻ.മഹേഷിനെയും മാളികപ്പുറം മേൽശാന്തി തൃശൂർ പൂങ്ങോട്ടു മനയിൽ പി.ജി.മുരളിയെയും ശാന്തിമാർ കൊടിമരത്തിനു മുന്നിൽ വച്ച് സ്വീകരിച്ച് ആനയിക്കുകയായിരുന്നു. ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തിയെ കലശാഭിഷേകം നടത്തി ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലിനുള്ളിലേക്ക് കുട്ടി കൊണ്ടുപോയി കാതിൽ അയ്യപ്പൻ്റെ മൂലമന്ത്രം പകർന്നു നൽകി. മാളികപ്പുറം മേൽശാന്തിയുടെ അഭിഷേക സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിന് മുന്നിലായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വിശ്ചികം ഒന്നായ നാളെ രാവിലെ 3 മണിക്ക് ശബരിമല അയ്യപ്പ തിരുനടയും മാളികപ്പുറം ക്ഷേത്രനടയും തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും. മണ്ഡല ഉൽസവകാല ഒരുക്കങ്ങൾ ദേവസ്വം പ്രസിഡൻ്റ് പി.എസ്.പ്രശാന്തും അംഗങ്ങളായ അഡ്വ.എ.അജികുമാറും ജി.സുന്ദരേശനും ചേർന്ന് വിലയിരുത്തി ദേവസ്വം ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശവും നൽകി. ശബരിമലയിൽ എത്തുന്ന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗവും നടക്കും. വിശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന്മണിക്ക് തുറക്കുന്ന തിരുനട ഉച്ചക്ക് ഒരു മണിക്ക് അടയ്ക്കും.3.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും.വൈകുന്നേരം 4 മണിക്ക് തുറക്കുന്ന തിരുനട രാത്രി 11 മണിക്ക് അടയ്ക്കും.
Press Release Travancore Devaswom Board (18-10-2023)
മഹേഷ് പി.എൻ ശബരിമല പുതിയ മേൽശാന്തി….. മാളികപ്പുറം പുതിയ മേൽശാന്തി മുരളി പി.ജി….. ശബരിമലയിൽ ദർശനത്തിന് ഭക്തജന തിരക്ക്.