Birthstar Tree Project - ജന്മനക്ഷത്ര വൃക്ഷ പരിപാലന പദ്ധതി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്കരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ഇത്. ഏതൊരാള്‍ക്കും സ്വന്തം പേരിലോ, ഒരു ജന്മദിന സമ്മാനമായി മറ്റൊരാളുടെ പേരിലോ അവരവരുടെ നക്ഷ്ത്രങ്ങള്‍ക്കുള്ള ഒരു മരത്തിന്‍റെ തൈ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഏതെങ്കിലും ക്ഷേത്രങ്ങളുടെ പരിസരത്തോ ലിസ്റ്റ് ചെയ്യുന്ന ദേവസ്വം ബോര്‍ഡ് വക സ്ഥലത്തോ നട്ടുപിടിപ്പിക്കാവുന്നതാണ്. ആ മരത്തിന്‍റെ പരിപാലനത്തിനായി ഒരു മാസം നൂറു രൂപ ക്രമം ഒരു വര്‍ഷത്തേക്ക് 1200 രൂപാ അടക്കുമ്പോള്‍ ആ മരത്തിന്‍റെ പരിചരണം ദേവസ്വം ബോര്‍ഡ് നിര്‍വഹിക്കുന്നു. അപ്രകാരം ഒരു മരത്തിന്‍റെ പരിചരണ കാലം 3 വര്‍ഷമാണ്.10000 രൂപ ഒരുമിച്ച് അടക്കുന്നവരുടെ പേര് ആ മരത്തോടൊപ്പം 5 വര്‍ഷം എഴുതി വക്കും. വിദേശങ്ങളില്‍ ഉള്ളവര്‍ക്ക് 500 അമേരിക്കന്‍ ഡോളോര്‍ ഒന്നിച്ച് അടക്കാവുന്നതാണ്. അവരുടെ പേര് 10 വര്‍ഷം ആ മരത്തോടൊപ്പം എഴുതിവക്കും.
നക്ഷത്ര മരം നട്ടുപിടിപ്പിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍.
27 നക്ഷത്രങ്ങള്‍ക്കും ഓരോ മരങ്ങള്‍ ജ്യോതിഷ ശാസ്ത്രത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. അവരവരുടെ നക്ഷത്രങ്ങള്‍ക്കുള്ള മരങ്ങളെ നട്ടുപിടിപ്പിച്ചു അവയെ പരിചരിച്ചു പൂജിച്ചാല്‍ ഗ്രഹ ദോഷങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും, കുടുംബത്തില്‍ സമ്പത്തും, ഐശ്വര്യവും ഉണ്ടാകുമെന്നും ആചാര്യന്മാര്‍ പറയുന്നുണ്ട്. അതോടൊപ്പം തന്നെ വനവല്കരണത്തിലൂടെ ആഗോളതാപനത്തിനു എതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ദേവസ്വം ബോര്‍ഡ് അവസരം ഉണ്ടാക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭരണത്തിന്‍ കീഴിലുള്ള 1248 ക്ഷേത്രങ്ങളുടെ വകയായി നൂറുകണക്കിനു ഏക്കര്‍ വസ്തുക്കള്‍ തരിശായി കിടക്കുകയാണ്. ഈ വസ്തുക്കള്‍ സംരക്ഷിക്കുന്നതിനോടൊപ്പം വനവല്കരണത്തിനും ഭക്തജനങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്നു. ഇതിലൂടെ ലഭിക്കുന്ന ഫണ്ട് ക്ഷേത്രങ്ങളുടെ വികസനങ്ങള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതോടൊപ്പം നമ്മുടെ തനതു സംസ്കാരം നിലനിര്‍ത്തുന്നതിനുവേണ്ടിയും അന്യം നിന്നുപോയ നമ്മുടെ ക്ഷേത്ര കലകള്‍ പരിപോക്ഷിപ്പിക്കുന്നതിനും വേണ്ടി ഒരു വേദിക്ക് സവകലാശാല സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നു.
നക്ഷത്രങ്ങളും അതിന്‍റെ മരങ്ങളും
ഈ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 13/07/2013 ശനിയാഴ്ച രാവിലെ 11 മണിക്ക് ചങ്ങനാശ്ശേരി വാഴപ്പള്ളി മഹാദേവ ക്ഷേത്രാങ്കണത്തില്‍ ബഹുമാനപ്പെട്ട ദേവസ്വം-ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ വി. എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. ഒപ്പം ഇതിലേക്കുള്ള വെബ്സൈറ്റ് ഉദ്ഘാടനം ബഹു. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. എം. പി. ഗോവിന്ദന്‍ നായര്‍ നിര്‍വഹിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയെ കുറിച്ച് വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ബ്ലോഗില്‍ രേഖപ്പെടുത്തുവാന്‍ അപേക്ഷിക്കുന്നു.