Press Release Travancore Devaswom Board (19-02-2024)


ഏറ്റുമാനൂരപ്പന്റെ ഏഴരപൊന്നാന ദർശനം, എഴുന്നള്ളത്ത്


Press Release Travancore Devaswom Board (06-02-2024)


ശബരിമല മണ്ഡല -മകരവിളക്ക് ഉൽസവം – യോഗം ചേർന്നു.

              കൊല്ലവർഷം 1200-ലെ (2024-2025 വർഷത്തെ ) ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടനം മുന്നൊരുക്കം  സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണിൽ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള  സ്പെഷ്യൽ ഓഫീസർ മാരുടെയും യോഗം ചേർന്നു. കൊല്ലവർഷം 1199-ലെ (2023-2024) ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിൻ്റെ നടത്തിപ്പ് സംബന്ധിച്ച് യോഗം വിലയിരുത്തൽ നടത്തി. വിവിധ ഡ്യൂട്ടി പോയിൻ്റുകളിൽ ജോലി നോക്കിയിരുന്ന ദേവസ്വം  സ്പെഷ്യൽ ഓഫീസർമാർ ,അടുത്ത ശബരിമല സീസണിലേക്ക് ഭക്തർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി. ഭക്തർക്ക് ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ  ഏർപ്പെടുത്തേണ്ട കൂടുതൽ സംവിധാനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. കഴിഞ്ഞ ശബരിമല  മണ്ഡല മകരവിളക്ക് തീർത്ഥാടനം വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാ ദേവസ്വം ബോർഡ് ജീവനക്കാർക്കും പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്  യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു. വരുന്ന ശബരിമല തീർത്ഥാടനത്തിൻ്റെ മുന്നൊരുക്കങ്ങൾ വളരെ നേരത്ത തന്നെ ആരംഭിക്കുമെന്നും പ്രസിഡൻ്റ് യോഗത്തിൽ അറിയിച്ചു. തിരുവനന്തപുരം നന്ദൻകോട്  ദേവസ്വം ബോർഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ. എ. അജികുമാർ, ദേവസ്വം ബോർഡ് സെക്രട്ടറി ജി-ബൈജു, ചീഫ് എഞ്ചീനിയർ ആർ. അജിത്ത് കുമാർ, അക്കൗണ്ട് ഓഫീസർ അജികുമാർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്രപ്രസാദ്, ഫിനാൻസ് ആൻ്റ് അക്കൗണ്ട് ഓഫീസർ ജെസ്സി,ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർമാർ  എന്നിവരും സംബന്ധിച്ചു. യോഗത്തിൽ ഉയർന്നുവന്ന ക്രീയാത്മകമായ നിർദ്ദേശങ്ങൾ സംബന്ധിച്ച് തുടർ യോഗങ്ങൾ വിളിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ പറഞ്ഞു.വരുന്ന വർഷം പോരായ്മകൾ ഉണ്ടാകാത്ത തരത്തിൽ കാര്യങ്ങൾ ചെയ്യാൻ ജീവനക്കാർ മുന്നോട്ട് വച്ച നിർദ്ദേശങ്ങളും ആവശ്യങ്ങളും ആഴത്തിൽ പരിശോധന നടത്തി പൂർവ്വാധികം ഭംഗിയായി തീർത്ഥാടനം നടത്തുമെന്ന് ബോർഡ് അംഗം ജി.സുന്ദരേശൻ പറഞ്ഞു.
*******************

Press Release Travancore Devaswom Board (31-01-2024)


തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ സി എൻ രാമൻ അവർകളുടെ യാത്രയയപ്പ് ചടങ്ങ് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് ഉപഹാരം നൽകി. ചടങ്ങിൽ മെമ്പർമാരായ ജി.സുന്ദരേശൻ, അഡ്വ. അജിത് കുമാർ,  വിജിലൻസ് എസ്.പി ടി.കെ.സുബ്രഹ്മണ്യൻ , ദേവസ്വം സെക്രട്ടറി ജി.ബൈജു , മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 


Press Release Travancore Devaswom Board (26-01-2024)


റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ദേവസ്വം ബോർഡ് കമ്മീഷണർ സി.എൻ. രാമൻ ദേശീയ പതാക ഉയർത്തിയപ്പോൾ.. ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, ദേവസ്വം സാംസ്കാരിക -പുരാവസ്തു വിഭാഗം ഡയറക്ടർ റെജിലാൽ ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Press Release Travancore Devaswom Board (18-11-2023)


തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ആയി ചുമതലയേറ്റ സി.എൻ.രാമൻ…


Press Release Travancore Devaswom Board (14-11-2023)


തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി പി.എസ്.പ്രശാന്തും അംഗമായി അഡ്വ.എ.അജികുമാറും
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു…..


Press Release Travancore Devaswom Board (01-11-2023)


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ 2024-ലെ ഡയറിയും കലണ്ടറും പ്രകാശിപ്പിച്ചു.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പ്, മലയാള ദിനാഘോഷം, ഭരണഭാഷാവാരാഘോഷം എന്നിവയുടെ ഭാഗമായി നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടക്കുന്ന പുസ്തകപ്രദർശനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുസ്തസ്റ്റോളും.


Press Release Travancore Devaswom Board (18-10-2023)


മഹേഷ് പി.എൻ ശബരിമല പുതിയ മേൽശാന്തി….. മാളികപ്പുറം പുതിയ മേൽശാന്തി മുരളി പി.ജി….. ശബരിമലയിൽ ദർശനത്തിന് ഭക്തജന തിരക്ക്.


Press Release Travancore Devaswom Board (13-10-2023)


                    

ആചാരപ്പെരുമയിൽ നവരാത്രിവിഗ്രഹഘോഷയാത്രയ്ക്ക് കേരള- തമിഴ്നാട് അതിർത്തിയിൽ വൻവരവേൽപ്പ്..
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കളിയിക്കാവിളയിലാണ് നവരാത്രി വിഗ്രഹങ്ങളെ സ്വീകരിച്ച് ആനയിച്ചത്. പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് സ്വീകരണ സമ്മേളനചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ,എം എൽ എ മാരായ സി.കെ.ഹരീന്ദ്രൻ, എം.വിൻസൻ്റ്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻ ഡാർവിൻ, ജില്ലാ പഞ്ചായത്ത് അംഗം സനൂജ, റൂറൽ എസ്.പി ശിൽപ്പ, ദേവസ്വം സെക്രട്ടറി ജി. ബൈജു, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ തുടങ്ങിയവർ  സംബന്ധിച്ചു.ഗവർണ്ണറും ദേവസ്വം ബോർഡ് പ്രസിഡൻറും പൂജാ തട്ടം നൽകി വിഗ്രഹങ്ങളെ സ്വീകരിച്ചാനയിച്ചു. കേരള പോലീസിൻ്റെ പുരുഷ-വനിതാ ബറ്റാലിയനുകൾ  വിഗ്രഹങ്ങൾക്ക് ഗാർഡ് ഓഫ് ഓണർ നൽകി.


Press Release Travancore Devaswom Board (12-10-2023)


നവരാത്രി വിഗ്രഹങ്ങളുടെഘോഷയാത്ര തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ….
നവരാത്രിവിഗ്രഹഘോഷയാത്രയുടെ ഭാഗമായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കൽ മാളികയിൽ നടന്ന ആചാരപൂർവ്വമുള്ള ഉടവാൾ കൈമാറ്റൽ ചടങ്ങ്… കേന്ദ്ര മന്ത്രി വി.മുരളീധരൻ ,ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം സെക്രട്ടറി ജി. ബൈജു, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Press Release Travancore Devaswom Board (07-10-2023)


                  

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തെ വസ്തുവിൽ പെട്രോൾ പമ്പ് ആരംഭിക്കുന്നു.ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ റീടെയിൽ ഔട്ട് ലെറ്റ് ആരംഭിക്കുന്നതിൻ്റെ എം ഒ യു ദേവസ്വം ബോർഡും ഐഒസിയും തമ്മിൽ ഒപ്പിട്ടു


Press Release Travancore Devaswom Board (18-07-2023)


നിറപുത്തരി ശബരിമല നട തുറന്നു………….


Press Release Travancore Devaswom Board (18-07-2023)

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ 1199 ME ലെ പഞ്ചാംഗം തിരുവിതാംകൂർ രാജകുടുംബത്തിന് കൈമാറി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ പഞ്ചാംഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരിപാർവ്വതീഭായി എന്നിവർക്ക് കൈമാറുകയായിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, കൾച്ചറൽ ഡയറക്ടർ വി.മധുസൂദനൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Press Release Travancore Devaswom Board (18-07-2023)


Press Release Travancore Devaswom Board (Monthly Pooja Karkkidakam)


Press Release Travancore Devaswom Board (13-07-2023)

പഞ്ചാംഗം പ്രകാശനം ചെയ്തു..
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ 1199 എം ഇ ലെ ജ്യോതിഷ കൗസ്തുഭം പഞ്ചാംഗം പ്രകാശനം ചെയ്തു. തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ആണ് പഞ്ചാംഗം പ്രകാശനം ചെയ്തത്. ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എസ്.എസ്. ജീവന്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയര്‍ ആര്‍.അജിത്ത്കുമാര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സി.എന്‍.രാമന്‍, സാംസ്കാരിക പുരാവസ്തുവിഭാഗം ഡയറക്ടര്‍ വി.മധുസുദനന്‍നായര്‍, അസിസ്റ്റന്‍റ് സെക്രട്ടറി രശ്മി എന്നിവര്‍ചടങ്ങില്‍ സംബന്ധിച്ചു. ഡോ.കെ.ബാലകൃഷ്ണവാര്യര്‍ ഗണിച്ചതാണ് 1199 എംഇ ലെ ജ്യോതിഷ കൗസ്തുഭം പഞ്ചാംഗം. ദേവസ്വം ബോര്‍ഡ് ബുക്ക് സ്റ്റോളുകളിലും ക്ഷേത്രങ്ങളിലും പഞ്ചാംഗം ലഭ്യമാണ്. 70 രൂപയാണ് വില.


Press Release Travancore Devaswom Board (08-07-2023)

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്ര കലാപീഠത്തിൽ നിന്ന് പഠനം പൂർത്തിയാക്കി ഇറങ്ങുന്ന കുട്ടികൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ജോലി നൽകുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ. ഇക്കാര്യം സംബന്ധിച്ച് ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു. വൈക്കം ക്ഷേത്ര കലാപീഠത്തിൽ നടന്ന പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ. വൈക്കം ക്ഷേത്ര കലാപീഠം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എസ്.എസ്. ജീവൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം ബോർഡ് ചീഫ് എഞ്ചിനിയർ ആർ.അജിത്ത് കുമാർ, സാംസ്കാരിക – പുരാവസ്തു വിഭാഗം ഡയറക്ടർ വി.മധുസൂദനൻ നായർ,വൈക്കം ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എസ്.വിഷ്ണു, ക്ഷേത്ര കലാപീഠം മാനേജർ കെ. ഡി.ശിവൻ, ക്ഷേത്ര കലാപീഠം പ്രിൻസിപ്പാൾ എസ്.പി. ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സാംസ്കാരിക -പുരാവസ്തു വിഭാഗമാണ് പ്രവേശനോൽസവം സംഘടിപ്പിച്ചത്.


Press Release Travancore Devaswom Board (29-06-2023)

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു.70 വയസ്സാണ്. 1985-ൽ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവകുമാറിനെ നടയ്ക്ക് വച്ചതായിരുന്നു. തിരുവനന്തപുരം വലിയശാല കാന്തളളൂർ ശിവക്ഷേത്ര മുറ്റത്ത് പൊതുദർശനത്തിന് വച്ച  ശിവകുമാറിൻ്റെ ജഢത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു എന്നിവർ റീത്ത് സമർപ്പിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്ര മുറ്റത്തും പൊതുദർശനം ഉണ്ടായിരുന്നു. നിരവധി ആനപ്രേമികളും നാട്ടുകാരും വലിയശാലയിൽ എത്തിയിരുന്നു.പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ഉച്ചക്ക് 1 മണിക്ക് മുടവൻമുഗളിലെ ദേവസ്വം ബോർഡ് വക സ്ഥലത്ത് ശ്രീകണ്ഠേശ്വരം ശിവകുമാറിനെ സംസ്കരിക്കും.


Press Release Travancore Devaswom Board (27-06-2023)

തിരുവല്ലം ക്ഷേത്രത്തിനായി ഏറ്റെടുത്ത 1.65 ഏക്കർ ഭൂമി ദേവസ്വം ബോർഡിന് കൈമാറി. തെക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിനായാണ് ഭൂമി ഏറ്റെടുത്തത്. പരശുരാമ ക്ഷേത്രത്തോട് ചേർന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കർ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്.തിരുവല്ലം ക്ഷേത്രാങ്കണത്തിൽ നടന്ന  ഭൂരേഖാ കൈമാറ്റ സമ്മേളനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച് ഭൂമിയുടെ രേഖകൾ തിരുവനന്തപുരം ജില്ലാ കളക്ടർ  ജെറോമിക് ജെറോമിൽ നിന്ന്  ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ ഏറ്റുവാങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ  അഡ്വ എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്യം ഐഎഎസ്,ദേവസ്വം ബോർഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


Sabarimala Press Release Monthly Pooja Midhunam


 ഭക്തര്‍ക്ക് ഇനിമുതല്‍ ലോകത്ത് എവിടെയിരുന്നും അയ്യപ്പസ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം


Sabarimala Press Release Ulsavam (05-04-2023)


Sabarimala Press Release Ulsavam (04-04-2023)


Sabarimala Press Release Ulsavam (03-04-2023)


Sabarimala Press Release Ulsavam (02-04-2023)


Sabarimala Press Release Ulsavam (01-04-2023)


Sabarimala Press Release Ulsavam (31-03-2023)


Sabarimala Press Release Ulsavam (30-03-2023)


Sabarimala Press Release Ulsavam (29-03-2023)


Sabarimala Press Release Ulsavam (28-03-2023)


Sabarimala Press Release Ulsavam (27-03-2023)


Sabarimala Press Release Ulsavam (26-03-2023)


SabarimalaThiru Ulsavam 2023


തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ മാധവ മുദ്ര പുരസ്കാരങ്ങൾ സമർപ്പിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ മാധവ മുദ്ര പുരസ്കാരങ്ങൾ സമർപ്പിച്ചു.തിരുവനന്തപുരം മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര തിരുൽസവ  ആറാട്ട് ഘോഷയാത്രയ്ക്ക് നൽകിയ  സ്വീകരണത്തിനു ശേഷം മലയിൻകീഴ് ജംഗ്ഷനിൽ നടന്ന മാധവ സാഹിത്യ സന്ധ്യയിൽ വച്ചാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് കെ.വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.2021-ലെ മാധവ മുദ്ര പുരസ്കാരം പ്രൊഫ.വി.മധുസുദനൻ നായർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സമർപ്പിച്ചു.2022- ലെ മാധവ മുദ്ര പുരസ്കാരം കവി ആലങ്കോട് ലീലാകൃഷ്ൻ ദേവസ്വം പ്രസിഡൻ്റ് അഡ്വ കെ.അനന്തഗോപനിൽ നിന്നും ഏറ്റുവാങ്ങി.മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉപദേശക സമിതി ഏർപ്പെടുത്തിയ ശ്രീവല്ലഭ ശ്രേഷ്ഠ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സൂര്യകൃഷ്ണമൂർത്തി, വി.വി.കുമാർ, ഡോ.കെ.രാജേന്ദ്രൻ, അനിത് സുരേന്ദ്രൻ, കെ സുരേഷ്കുമാർ എന്നിവർക്കാണ് വിവിധ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ സമർപ്പിച്ചത്.കവി പ്രഭാവർമ്മ ചടങ്ങിൽ കവി അനുസ്മരണം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവൻ, ജി.സുന്ദരേശൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഐ.ബി സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. പി.കെ.രാജശേഖരൻ, വിളപ്പിൽ രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് സാംസ്കാരിക- പുരാവസ്തു വിഭാഗം ഡയറക്ടർ  ബി.മധുസുദനൻ നായർ, ക്ഷേത്രം സബ് ഗ്രൂപ്പ് ആഫീസർ എസ്.അരുൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു


Sabarimala Press Release Monthly Pooja Meenam (19-03-2023)


Sabarimala Press Release Monthly Pooja Meenam (18-03-2023)


Sabarimala Press Release Monthly Pooja Meenam (17-03-2023)


Sabarimala Press Release Monthly Pooja Meenam (16-03-2023)


Sabarimala Press Release, Monthly Pooja Meenam (15-03-2023)


Sabarimala Press Release, Monthly Pooja Meenam (14-03-2023)