Press Release Travancore Devaswom Board (02-12-2023)


ശബരിമല കാഴ്ചകൾ…

Press Release Travancore Devaswom Board (01-12-2023)


പ്രശസ്ത ഡ്രം വിദഗ്ദ്ധൻ ശിവമണിയും കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരിയും ഗായകൻ സുധീപ് കുമാറും തകിൽ വാദകൻ രാജാറാമും ചേർന്ന്  സന്നിധാനത്തെ സ്റ്റേജിൽ അവതരിപ്പിച്ച ഭക്തിഗാനാമൃതം…….

പ്രശസ്ത ഡ്രം വിദഗ്ദ്ധൻ ശിവമണിയും കീബോർഡിസ്റ്റ് പ്രകാശ് ഉള്ളിയേരിയും ഗായകൻ സുധീപ് കുമാറും സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ അയ്യപ്പഭക്തർക്ക് ഭക്ഷണം വിളമ്പുന്നു…
ശബരീശ ദർശനം നടത്തുന്ന ഡ്രം മാന്ത്രികൻ ശിവമണിയും കീബോർഡ് പ്ലെയർ പ്രകാശ് ഉള്ളേരിയും..,ശബരിമല കാഴ്ചകൾ..

Press Release Travancore Devaswom Board (30-11-2023)


ശബരിമലയിലെ ദേവസ്വം മെസ്സിൽ ജീവനക്കാർക്കൊപ്പമിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്….

Press Release Travancore Devaswom Board (29-11-2023)


സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ “മണികണ്ഠ ചരിതം” കഥകളി.

ശബരിമല കാഴ്ചകൾ

ശബരിമല അയ്യപ്പഭക്തന്മാർക്കായി ഇടത്താവളം ഒരുക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇടത്താവളത്തിൽ അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും പ്രാഥമികആവശ്യങ്ങൾ നിർവഹിക്കാനുമുള്ള വിപുലമായ സൗകര്യങ്ങൾ….. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്ററും ഇടത്താവളത്തിൽ പ്രവർത്തനസജ്ജം

Press Release Travancore Devaswom Board (28-11-2023)


 ശബരിമല കാഴ്ചകൾ..

Press Release Travancore Devaswom Board (27-11-2023)


ഭക്തിയുടെയും ശരണം വിളികളുടെയും നിറവിൽ അയ്യപ്പസ്വാമിക്ക് കാർത്തിക ദീപക്കാഴ്ച്ച.ക്ഷേത്ര ശ്രീകോവിലിന് മുന്നിലായുള്ള മണ്ഡപത്തിൽ ഒരുക്കിയ കാർത്തിക ദീപക്കാഴ്ച തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിളക്ക് തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി, കീഴ്ശാന്തി നാരായണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു, പിആർഒ സുനിൽ അരുമാനൂർ, സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസർ ഗോപാലകൃഷ്ണൻ, ബാലകൃഷ്ണൻ എബ്രാതിരി തുടങ്ങിയവർ വിളക്കുകൾ തെളിക്കുകയയിരുന്നു.ബാലകൃഷ്ണൻ എബ്രാതിരിയുടെ നേതൃത്വത്തിൽ ശാന്തിമാരും ദേവസ്വം ജീവനക്കാരും ചേർന്നാണ് സന്നിധാനത്ത് കാർത്തിക ദീപക്കാഴ്ച ഒരുക്കിയത്.
ശബരിമലയിലെ ചില കാഴ്ചകൾ

Press Release Travancore Devaswom Board (26-11-2023)


ശബരിമലയിലെ ചില കാഴ്ചകൾ

Press Release Travancore Devaswom Board (25-11-2023)


ശബരിമലയിലെ ചില കാഴ്ചകൾ

Press Release Travancore Devaswom Board (24-11-2023)


ശബരിമലയിലെ ചില കാഴ്ചകൾ

Press Release Travancore Devaswom Board (23-11-2023)


ശബരിമലയിലെ ചില കാഴ്ചകൾ

Press Release Travancore Devaswom Board (22-11-2023)


ശബരീശ സന്നിധിയിൽ ഉഷപൂജയ്ക്ക് ശേഷം മണ്ഡപത്തിൽ നടന്ന ബ്രഹ്മരക്ഷസ്സ് പൂജ.. ക്ഷേത്ര മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി പൂജയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു…..

മാളികപ്പുറം ക്ഷേത്രസന്നിധിയിൽ മേൽശാന്തി പി.ജി.മുരളി നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഭഗവതിസേവ…….

ശബരിമലയിലെ ചില കാഴ്ചകൾ


Press Release Travancore Devaswom Board (21-11-2023)


മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിൽ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ അയ്യപ്പഭക്തർക്കായി നടത്തുന്ന അന്നദാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത് ഭക്തർക്ക് ഭക്ഷണം വിളമ്പി നൽകുന്നു…..
————————————————————————————————————————————–
ശബരിമല അയ്യപ്പസന്നിധിയിൽ ഉച്ചപൂജയ്ക്ക് മുന്നോടിയായി ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പതിനെട്ടാം പടിക്ക് മുകളിൽ ഹവിസ് തൂകുന്നു….. മേൽശാന്തി പി.എൻ.മഹേഷ്, കീഴ്ശാന്തി നാരായണൻ നമ്പൂതിരി എന്നിവർ സമീപം…..
———————————————————————————————————————————-
പവിത്രം ശബരിമല സമ്പൂർണ്ണ ശുചീകര യജ്ഞത്തിൽ പങ്കാളിയായി ദേവസ്വം ബോർഡ് പ്രസിഡൻ്റും ജീവനക്കാരും………
 ക്ഷേത്രങ്ങളുടെ പരിശുദ്ധിയും വൃത്തിയും  നിലനിർത്തി  പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡ് അംഗം ജി.സുന്ദരേശനും. ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമാണ്  ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
സന്നിധാനത്തെ എല്ലാം പ്രധാനപ്പെട്ട പോയിന്റുകളിലും  എത്തിയാണ് അദ്ദേഹം  ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും  പങ്കാളിയാവുകയും ചെയ്തത്. ജൈവ അജൈവ മാലിന്യങ്ങൾ എടുക്കുകയും ട്രാക്ടറിൽ കയറ്റുകയും ചെയ്ത്  പ്രസിഡൻ്റ് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയവർക്ക് മാതൃകയായി. അയ്യപ്പൻ്റെ പൂങ്കാവനം പൂർണ്ണമായും മാലിന്യ മുക്തമാക്കുക, ശബരിമലയെ  പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുക എന്നിവയാണ് ദേവസ്വം ബോർഡ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം. വൃശ്ചികം ഒന്നിന് ശബരിമലയിൽ വിശുദ്ധി ദിനമായി ആചരിച്ചിരുന്നു. എല്ലാ ദിവസവും രാവിലെ 9ന് തുടങ്ങി ഒരു മണിക്കൂർ നീളുന്നതാണ് ശുചീകരണ പ്രവർത്തനങ്ങൾ . ദേവസ്വം ഉദ്യോഗസ്ഥരുടെയും മറ്റ് വിവിധ വിഭാഗങ്ങളിലെ  ജീവനക്കാരുടെയും  ഭക്തരുടെയും പരിശ്രമമാണ് സന്നിധാനത്ത് നടക്കുന്ന പവിത്രം ശബരിമല ശുചീകരണ പദ്ധതി.ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ മിച്ചഭൂമികൾ പൂജയ്ക്കുള്ള തുളസി, അരളി,ജമന്തി തുടങ്ങിയ പൂക്കൾ കൃഷി ചെയ്യാൻ വിനിയോഗിക്കുമെന്നും ദേവസ്വം ബോർഡിന് കീഴിലുള്ള 1257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
        ദേവസ്വം ബോർഡ് മെമ്പർ ജി.സുന്ദരേശൻ, എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് എഞ്ചീനിയർ, പബ്ലിക് റിലേഷൻസ് ഓഫീസർ,ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്ര ജീവനക്കാർ, സ്ട്രക്ചർ സർവീസ് തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിന്റെ ഭാഗമായിരുന്നു.
———————————————————————————————————————————-

Press Release Travancore Devaswom Board (20-11-2023)


ശബരിമലയിലെ ഇന്നത്തെ കാഴ്ചകൾ…
———————————————————————————————————————————-

Press Release Travancore Devaswom Board (19-11-2023)


ശബരിമലയിലെ ഇന്നത്തെ കാഴ്ചകൾ…
———————————————————————————————————————————-
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പവിത്രം ശബരിമല സമ്പൂർണ്ണ ശുചീകരണ യജ്ഞം പദ്ധതിയുടെ ഭാഗമായി ശബരിമലയിൽ നടന്ന ശുചീകരണ പരിപാടിയുടെ കാഴ്ചകൾ….
———————————————————————————————————————————
കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് ശബരിമല ദർശനം നടത്തിയപ്പോൾ….

Press Release Travancore Devaswom Board (18-11-2023)


     ശബരിമല കാഴ്ചകൾ​


Press Release Travancore Devaswom Board (17-11-2023)


ശബരിമല അയ്യപ്പസന്നിധിയിൽ വിശ്ചികപ്പുലരിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ.മഹേഷ് ‘ശബരിമല ശ്രീകോവിൽ നട തുറന്നപ്പോൾ……….
     വിശ്ചികം ഒന്നിന് അയ്യപ്പ തിരുനടയിൽ ഉഷപൂജയ്ക്ക് എത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണനും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്തും ..ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ് എന്നിവർ സമീപം…..
കലിയുഗവരദസന്നിധിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ.മഹേഷ് കളഭ കലശം എഴുന്നെള്ളിക്കുന്നു…..
അന്നദാന മണ്ഡപത്തിൽ അയ്യപ്പഭക്തർക്കായി പ്രഭാത ഭക്ഷണം വിളമ്പുന്ന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്തും…..

Press Release Travancore Devaswom Board (16-11-2023)


ശരണം വിളികളുമായി ഒരു മണ്ഡല ഉൽസവ കാലം കൂടി…..മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു… ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ…

2023 ( 1199 ME) ലെ 41 ദിവസം നീണ്ടു നിൽക്കുന്ന ശബരിമല മണ്ഡലകാല ഉൽസവത്തിനായി ഇന്ന് വൈകുന്നേരം 5 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി
കണ്ഠരര് മഹേഷ് മോഹനര് ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ക്ഷേത്ര നട തുറന്ന സമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ്, എ ഡി ജി പി അജിത്ത് കുമാർ എന്നിവർ ദർശനത്തിനായി എത്തിയിരുന്നു. വൈകിട്ട് 6.15 മണിയോടെ പുതിയ ശബരിമല – മാളികപ്പുറം മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങും നടന്നു.ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറിയെത്തിയ ശബരിമല മേൽശാന്തി മൂവാറ്റുപുഴ പുത്തിലത്ത് മനയിൽ പി.എൻ.മഹേഷിനെയും മാളികപ്പുറം മേൽശാന്തി തൃശൂർ പൂങ്ങോട്ടു മനയിൽ പി.ജി.മുരളിയെയും ശാന്തിമാർ കൊടിമരത്തിനു മുന്നിൽ വച്ച് സ്വീകരിച്ച് ആനയിക്കുകയായിരുന്നു. ശബരിമല ശ്രീ ധർമ്മശാസ്താ ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തിയെ കലശാഭിഷേകം നടത്തി ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് ശ്രീകോവിലിനുള്ളിലേക്ക് കുട്ടി കൊണ്ടുപോയി കാതിൽ അയ്യപ്പൻ്റെ മൂലമന്ത്രം പകർന്നു നൽകി. മാളികപ്പുറം മേൽശാന്തിയുടെ അഭിഷേക സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിന് മുന്നിലായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ചടങ്ങിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വിശ്ചികം ഒന്നായ നാളെ രാവിലെ 3 മണിക്ക് ശബരിമല അയ്യപ്പ തിരുനടയും മാളികപ്പുറം ക്ഷേത്രനടയും തുറക്കുന്നത് പുതിയ മേൽശാന്തിമാരായിരിക്കും. മണ്ഡല ഉൽസവകാല ഒരുക്കങ്ങൾ ദേവസ്വം പ്രസിഡൻ്റ് പി.എസ്.പ്രശാന്തും അംഗങ്ങളായ അഡ്വ.എ.അജികുമാറും ജി.സുന്ദരേശനും ചേർന്ന് വിലയിരുത്തി ദേവസ്വം ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശവും നൽകി. ശബരിമലയിൽ എത്തുന്ന ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ അവലോകനയോഗവും നടക്കും. വിശ്ചികം ഒന്നായ നാളെ പുലർച്ചെ മൂന്ന്മണിക്ക് തുറക്കുന്ന  തിരുനട ഉച്ചക്ക് ഒരു മണിക്ക് അടയ്ക്കും.3.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും.വൈകുന്നേരം 4 മണിക്ക് തുറക്കുന്ന തിരുനട രാത്രി 11 മണിക്ക് അടയ്ക്കും.